Business

ആശ്വാസകരമായ മുന്നേറ്റം

ബാങ്കിങ്, ഫാര്‍മ, എനര്‍ജി ഓഹരികളുടെ മുന്നേറ്റത്തില്‍ ഓഹരിവിപണി കരകയറി.

സെന്‍സെക്‌സ് 196 പോയിന്റ് വര്‍ധിച്ച് 36,519ലാണ് വ്യാപാരമവസാനിപ്പിച്ചത്.

നിഫ്റ്റ് 71 പോയിന്റ് ഉയര്‍ന്ന് 11,008ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റിയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ആക്‌സിസ് ബാങ്ക് ഓഹരികള്‍ക്ക് മൂന്ന് മുതല്‍ ഏഴ് ശതമാനം വരെ വില ഉയര്‍ന്നു.

നിഫ്റ്റിയിലെ 39 ഓഹരികള്‍ പോസിറ്റീവ് സെഗ്‌മെന്റിലായിരുന്നു. ക്രൂഡ് ഓയിലിന്റെ വില കുറയുന്നത് ഓയില്‍ കമ്പനികള്‍ക്ക് നേട്ടമായി. ഹിന്ദുസ്ഥാന്‍ പെട്രോളിയം ഓഹരികള്‍ക്ക് നേട്ടമുണ്ടായത് ഈ പശ്ചാത്തലത്തിലാണ്.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ആദ്യപാദത്തില്‍ മികച്ച ഫലങ്ങള്‍ പുറത്തുവിട്ടെങ്കിലും ഓഹരിവിലയിടിഞ്ഞു. നിഫ്റ്റി എഫ്എംസിജി സൂചിക ഒരു ശതമാനം കുറഞ്ഞു.

പൊതുമേഖലാ ബാങ്കുകളായ എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ ഓഹരികള്‍ നേട്ടമുണ്ടാക്കി. കേന്ദ്ര ഗവണ്‍മെന്റ് 80 ബില്ല്യണ്‍ രൂപ പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കുമെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ബാങ്ക് ഓഹരികള്‍ പ്രിയങ്കരമായത്.

എണ്ണവില കുറഞ്ഞതോടെ ആഗോളവിപണിയിലെ നേട്ടമാണ് വിപണിക്ക് തുണയാകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top