Breaking News

അഭിമന്യു കൊലക്കേസ്: മുഖ്യപ്രതി മുഹമ്മദ് പിടിയില്‍

അഭിമന്യു കൊലക്കേസില്‍ പിടിയിലായ മുഖ്യപ്രതി മുഹമ്മദ് അലി

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മറ്റിയംഗവുമായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. കാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദാണ് പൊലീസിന്റെ പിടിയിലായത്.

ഇന്നലെ കേരള- കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് മുഹമ്മദിനെ പിടികൂടിയത്. കൊലപാതകം ആസൂത്രണം ചെയ്തതും കൊലപാതകത്തിന് നേതൃത്വം നല്‍കിയതും മുഹമ്മദാണെന്നാണ് പോലീസ് നിഗമനം. പുറത്തുനിന്നുള്ള കൊലയാളി സംഘത്തെ ക്യാംപസിലെത്തിച്ചതും മുഹമ്മദ് തന്നെയായിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top