മഴ കനക്കുകയാണെങ്കില്‍ ഇടുക്കി ഡാം തുറന്നുവിടും. ഇടുക്കി അണക്കെട്ടില്‍ ഇതേ മുന്കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ റെക്കോര്‍ഡ് ജലനിരപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കാവവര്ഷം ആരംഭിക്കുമ്പോള്‍ തന്നെ ഇത്രയധികം വെള്ളം സംഭരിക്കുന്നത് ഇതാദ്യമാണ്. 1985 ജൂണ്‍ 16ന് ശേഷം വന്ന ഏറ്റവും വലിയ ജലനിരപ്പാണിത്. ഡാമിലെ ജലനിരപ്പ് 2375.52 അടിയിലെത്തി. ഡാമില്‍ ഇപ്പോള്‍ 69.38 ശതമാനം വെള്ളം നിറഞ്ഞിട്ടുണ്ട്. ഇടുക്കിയില്‍ ഇന്നും കനത്തമഴ തുടരുകയാണ്.