പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്നും അഞ്ച് ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. പൊള്ളാച്ചിയില്‍ നിന്നും വിതരണത്തിനായി കൊണ്ടുവന്ന പണമാണ് പിടികൂടിയത്.
സംഭവത്തില്‍ പണം കൈവശം വച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന് ബിക്കാനിയ സ്വദേശി രം രത്തന്‍ (25), സുസാന്‍ ഘട്ട് സ്വദേശി വികാസ്(20) എന്നിവരാണ് പിടിയിലായത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് ഇവര്‍ പണം സൂക്ഷിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.