Breaking News

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ ഇന്ന് കര്‍ദിനാള്‍ ആലഞ്ചേരിയുടെ മൊഴിയെടുക്കില്ല

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ സിറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി ഇന്ന് എടുക്കില്ല. കര്‍ദിനാള്‍ ഇപ്പോള്‍ എറണാകുളത്തില്ലാത്തതിനാല്‍ അദ്ദേഹം തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിന്റെ സമയം കൂടി പരിഗണിച്ചാകും മൊഴിയെടുക്കുന്നത്.

ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചതായി മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ദിനാളിന്റെ മൊഴി എടുക്കുന്നത്. കേസില്‍ നേരത്തെ പാല ബിഷപ്പിന്റെയും കുറവിലങ്ങാട് പള്ളി വികാരിയുടെയും മൊഴി എടുത്തിരുന്നു.

അതേസമയം ജലന്ധര്‍ ബിഷപ്പ് ഫ്രങ്കോ മുളക്കലിന്റെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ഹാജരാക്കണമെന്ന് പാലാ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടു. എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍ മൊബൈല്‍ സേവന ദാതാക്കളോടാണ് 18-ാം തീയതിക്ക് മുമ്പ് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top