Kerala

അഭിമന്യു വധം; ആലപ്പുഴയില്‍ 20 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു

ആലപ്പുഴ: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ ഇരുപത് 20 എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കൊലപാതകത്തില്‍ എസ്ഡിപിഐയുടെ പങ്ക് സ്ഥിരീകരിച്ചതിനു ശേഷം പ്രവര്‍ത്തകരുടെ വീടുകളില്‍ നടക്കുന്ന റെയ്ഡ് തുടരുകയാണ്. വാഴക്കാട് പൊലീസും സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും അടങ്ങുന്ന സംയുക്ത സംഘമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കേസില്‍ 11 പേരെ അറസ്റ്റ് ചെയ്തെങ്കിലും മുഖ്യപ്രതികളെ പൊലീസിന് ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സി.പി.എമ്മില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ പ്രതികളെ എത്രയും വേഗം പിടിക്കാനാണ് പൊലീസിന്റെ ശ്രമം. എന്നാല്‍ സംഭവത്തിനു ശേഷം പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ അനാസ്ഥയില്‍ രഹസ്യാന്വേഷണം നടക്കുന്നുണ്ട്. വിവരങ്ങള്‍ ചോര്‍ത്തിയ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പ് നേരിട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവം നടന്ന് മിനുട്ടുകള്‍ക്കകം പ്രതികളെ പിടികൂടാവുന്ന സാഹചര്യമുണ്ടായിട്ടും പോലീസ് നിസംഗത കാട്ടിയതില്‍ പന്തികേടുണ്ടെന്നാണ് പരക്കെയുളള ആക്ഷേപം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top