Entertainment

നാളെ മുതല്‍ ‘കൂടെ’ ഉണ്ടാകണേ…

മലയാളി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന  ചിത്രം ‘കൂടെ’ നാളെ തിയേറ്ററുകളിലെത്തും.  നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, പാര്‍വ്വതി, നസ്രിയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം നസ്രിയ അഭിനയിക്കുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റോഷന്‍ മാത്യൂ, സിദ്ധാര്‍ത്ഥ് മേനോന്‍, സംവിധായകന്‍ രഞ്ജിത്ത് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ചിത്രത്തില്‍ ജോഷ്വാ എന്ന കഥാപാത്രമായി പൃഥ്വിരാജും സോഫിയ എന്ന കഥാപാത്രമായി പാര്‍വ്വതിയും എത്തുന്നു. പൃഥിരാജിന്റെ സഹോദരിയായാണ് നസ്രിയ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. അലോഷി എന്ന കഥാപാത്രത്തെയാണ് രഞ്ജിത്ത് അവതരിപ്പിക്കുന്നത്.

എം ജയചന്ദ്രന്‍, രഘു ദിക്ഷിത് എന്നിവരുടെ സംഗീത സംവിധാനത്തില്‍ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പുറത്തിറങ്ങിയ എല്ലാ ഗാനങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. രജപുത്ര വിഷ്വല്‍ മീഡിയ ആന്‍ഡ് ലിറ്റില്‍ ഫിലിംസ് ഇന്‍ഡ്യ എന്നിവയുടെ ബാനറില്‍ എം രഞ്ജിത്തും അഞ്ജലി മേനോനുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നാളെ മുതല്‍ ‘കൂടെ’ ഉണ്ടാകണേയെന്നാണ് അണിയറപ്രവര്‍ത്തകര്‍ക്ക് പ്രേക്ഷകരോട് പറയാനുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top