Breaking News

‘പൃഥ്വിരാജിനെ വച്ച് സിനിമ ഇനി ഉടനെയില്ലെന്ന് ഷാജി കൈലാസ്

പൃഥ്വിരാജിനെവച്ച് ഉടൻ സിനിമ ചെയ്യില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ഷാജി കൈലാസ്. പൃഥ്വിരാജിനെ നായകനാക്കി തുടർച്ചയായി രണ്ട് സിനിമകൾ എടുത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനം. ഒരു വർഷം എങ്കിലും കഴിഞ്ഞേ ഇനി താരവുമായി ഒന്നിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂവെന്നും ഷാജി കൈലാസ് പറഞ്ഞു. 

പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ കടുവയും കാപ്പയും മികച്ച വിജയമാണ് നേടിയത്. പൃഥ്വി ആവശ്യപ്പെട്ടതിനെ തുടർന്നാണ് 90കളുടെ ശൈലിയിൽ കടുവ എടുത്തത് എന്നാണ് ഷാജി കൈലാസ് പറയുന്നത്. എന്നാൽ കാപ്പയിലേക്കു വന്നപ്പോൾ തന്റെ ശൈലി ഷാജി കൈലാസ് മാറ്റി. താൻ ശൈലി മാറ്റിയത് ആദ്യം പൃഥ്വിരാജ് ഉൾപ്പടെയുള്ള താരങ്ങൾക്ക് മനസിലായില്ല. ചിത്രീകരണം തുടങ്ങിയപ്പോൾ ഇങ്ങനെ മതിയോ എന്ന് പലപ്പോഴും പൃഥ്വിരാജ് ചോദിച്ചു എന്നാണ് ഷാജി കൈലാസ് പറയുന്നത്.

പടമില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നാലും ഇനി എടുക്കുന്ന സിനിമകൾ വ്യത്യസ്തമാകണമെന്ന് നിർബന്ധമുണ്ടെന്നും ഷാജി കൈലാസ് പറഞ്ഞു. നിരവധി സിനിമകളാണ് ഷാജി കൈലാസിന്റേതായി ഒരുങ്ങുന്നത്. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ എലോൺ 26ന് തിയറ്ററിൽ എത്തും. ഭാലനയെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ഹണ്ടിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. ആശിർവാദ് സിനിമയുടെ ബാനറിൽ മോഹൻലാലിനെ നായകനാക്കി മറ്റൊരു ചിത്രവും അണിയറയിലുണ്ട്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top