കാണാതായ ജസ്ന ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയതിനു പ്രാഥമിക അന്വേഷണത്തില്‍ തെളിവൊന്നും ലഭിച്ചില്ല. കെംപെഗൗഡ വിമാനത്താവളത്തിന്റെ അഭ്യന്തര സര്‍വീസ് വിഭാഗത്തിലെത്തിയ അന്വേഷണസംഘം ജൂണ്‍ അഞ്ചിലെ യാത്രക്കാരുടെ വിവരങ്ങളും റെക്കോര്‍ഡ് ചെയ്യപ്പെട്ട ദൃശ്യങ്ങളും പരിശോധിച്ചു.
കഴിഞ്ഞ മാസം ജൂണ്‍ അഞ്ചിന് ജസ്നയോടു രൂപസാദൃശ്യമുള്ള പെണ്‍കുട്ടി ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് സഞ്ചരിച്ചതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം വ്യാഴാഴ്ച്ച രാവിലെ ബെംഗളൂരുവിലെത്തിയത്. സംഘം രണ്ടുദിവസം കൂടി ബെംഗളൂരുവില്‍ തങ്ങും.