Business

കണ്ണഞ്ചിപ്പിക്കും ഓഫറുകളുമായി ഫ്‌ളിപ്കാര്‍ട്ട് ‘ബിഗ് ഷോപ്പിങ് ഡെയ്‌സ്’ വരുന്നു

ഓണ്‍ലൈന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വില്‍പ്പനയ്‌ക്കൊരുങ്ങി ഫ്‌ളിപ്കാര്‍ട്ട്. ജൂലൈ 16 മുതല്‍ 19 വരെ നടക്കുന്ന ബിഗ് ഷോപ്പിങ് ഡെയ്‌സില്‍ മുന്‍നിര ബ്രാന്‍ഡുകളുടെ ശ്രദ്ധേയമായ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകും.

70,000 രൂപ വിലയുള്ള ഗൂഗിള്‍ പിക്‌സല്‍ 2 (128 ജിബി) മൊബൈല്‍ഫോണ്‍ 42,999 രൂപയ്ക്ക് വില്‍ക്കും. ഇതോടൊപ്പം മറ്റ് ഓഫറുകള്‍ കൂടി ചേരുന്നതോടെ(എസ്ബിഐ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക്) ഉപഭോക്താക്കള്‍ക്ക് മികച്ച അവസരമായിരിക്കും ഫ്‌ളിപ്കാര്‍ട്ട് ഈ ദിവസങ്ങളില്‍ ഒരുക്കുന്നത്. വിവോ വി7 പ്ലസ് (64 ജിബി), ഓണര്‍ 9ഐ, പാനസോണിക് പി65 (16ജിബി സ്റ്റോറേജ്) എന്നിവയ്ക്ക് പുറമെ ഐഫോണ്‍ ഫോണുകള്‍ക്കും വന്‍ ഓഫറുകളാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രോണിക്‌സ് ഉള്‍പന്നങ്ങള്‍ക്ക് 30 മുതല്‍ 80 ശതമാനം വരെ ഇളവുകളാണ് നല്‍കുന്നത്.

മൊബൈല്‍ ഫോണ്‍, സ്മാര്‍ട് ടിവി, ക്യാമറ, കംപ്യൂട്ടര്‍, ഹോം അപ്ലിയന്‍സ് തുടങ്ങി എല്ലാ മേഖലയിലുളള ഉല്‍പ്പന്നങ്ങള്‍ക്കും നിരവധി ഓഫറുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. വസ്ത്രങ്ങള്‍ക്കും ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 50 മുതല്‍ 80 ശതമാനം വരെ ഇളവ് നല്‍കും. ബിഗ് ഷോപ്പിങ് ഡെയ്‌സില്‍ ഉള്‍പ്പെട്ട ഉല്‍പ്പന്നങ്ങളുടെ വിലവിവരങ്ങള്‍ ഫ്‌ളിപ്കാര്‍ട്ട് പുറത്തുവിട്ടിട്ടുണ്ടെങ്കിലും ബാക്കിയുളളവ വരും ദിവസങ്ങളിലേ അറിയാന്‍ കഴിയു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top