Business

തകര്‍പ്പന്‍ മുന്നേറ്റം

വ്യാഴാഴ്ച വിപണി ഉത്സാഹഭരിതമായിരുന്നു. മുംബൈ വില സൂചിക 282.48 പോയിന്റ് വര്‍ധിച്ച് 36548.41ലിലാണ് വ്യാപാരമവസാനിപ്പിച്ചത്.

നിഫ്റ്റി കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. 74.90 പോയിന്റ് വര്‍ധിച്ച് 11,023.20ലിലാണ് ക്ലോസ് ചെയ്തത്.

ആഗോള വിപണിയും ഏഷ്യന്‍ വിപണിയും മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതാണ് ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധേയമായ മുന്നേറ്റത്തിന് തുണയായത്.

എനര്‍ജി ഓഹരികളുടെ പ്രത്യേകിച്ച് റിയലന്‍സ് ഇന്‍ഡസ്ട്രീസന്റെ കുതിപ്പാണ് വിപണിയെ മുന്നോട്ട് നയിച്ചത്.

സെന്‍സെക്‌സില്‍ റിയലന്‍സ്, വിപ്രോ, ലാര്‍സന്‍ ആന്റ് ട്യൂബ്രോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച്ഡിഎഫ്‌സി എന്നീ ഓഹരികളാണ് പ്രധാനമായും മുന്നേറ്റം നടത്തിയത്.

ഹീറോ മോട്ടോ കോര്‍പ്, അദാനി പോര്‍ട്‌സ്, മഹീന്ദ്രാ ആന്റ് മഹീന്ദ്ര , ബജാജ് ഓട്ടോ ഓഹരികള്‍ക്ക് വില കുറഞ്ഞു.

ക്രൂഡ് ഓയില്‍ വില കുറഞ്ഞത് മൂലം ഓയില്‍ കമ്പനികളായ ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നീ ഓഹരികള്‍ക്ക് വില വര്‍ധിച്ചു. ബെന്റ്‌റ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറില്‍ നിന്ന് 73 ഡോളറായി കുറഞ്ഞത് വിപണിക്ക് നേട്ടമായി.

ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന ഐഐപി ഡേറ്റാ നിക്ഷേപകര്‍ കരുതലോടെയാണ് നോക്കിക്കാണുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top