തായ്ലന്ഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെയും കോച്ചിനെയും രക്ഷപെടുത്തിയ ചരിത്ര ദൗത്യത്തില്‍ പങ്കാളികളായി ഇന്ത്യന്‍ സംഘവും. രക്ഷാപ്രവര്‍ത്തനത്തില്‍ ലോകരാജ്യങ്ങള്‍ പലതും പങ്കാളികളായെങ്കിലും ഇന്ത്യയുടെ പേര് എവിടെയും കണ്ടിരുന്നില്ല. സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതല്ലെങ്കിലും ഇന്ത്യന്‍ വാട്ടര്‍ പമ്പ് കമ്പനിയായ കിര്‍ലോസ്കറാണ് ഈ അഭിമാന നേട്ടത്തില്‍ ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ത്തത്.
സാങ്കേതിക വിദഗ്ദരേയും നൂതന മെഷീന് സാമഗ്രികളും കിര്ലോസ്കര് വിമാനമാര്‍ഗം തായ്ലന്ഡില് എത്തിച്ചു. കിര്ലോസ്കര് നല്കിയ നൂതനമായ മോട്ടോര്‍ പമ്പുകള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിഞ്ഞുവെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.തായിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരം കമ്പനിയുടെ ഇന്ത്യ, തായ്ലന്ഡ്, യു.കെ എന്നിവിടങ്ങളിലുള്ളവരാണ് സഹായത്തിനായി എത്തിയത്.