Kerala

ഉപ്പും മുളകും സംവിധായകനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിന്റെ സംവിധായകന്‍ ആര്‍.ഉണ്ണികൃഷ്ണനെതിരേ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നടി നിഷാ സാരംഗിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടപടി.

മോശമായി പെരുമാറിയത് എതിര്‍ത്ത തന്നെ സംവിധായകന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അകാരണമായി സീരിയലില്‍ നിന്ന് നീക്കം ചെയ്തെന്നുമാണ് നിഷ വെളിപ്പെടുത്തിയത്. അതേസമയം നിഷയുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്തുവെന്നും നിഷ പരമ്പരയില്‍ തുടര്‍ന്നും അഭിനയിക്കുമെന്നാണ് ചാനല്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. സംവിധായകനെ മാറ്റാതെ പരമ്പരയില്‍ അഭിനയിക്കില്ലെന്നാണ് നിഷയുടെ നിലപാട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top