Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഉരുള്‍പൊട്ടലുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ നാലുദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത ഉണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇതുനു പകരം മറ്റൊരു ശനിയാഴ്ച്ച പ്രവര്‍ത്തി ദിവസമായിരിക്കും.

ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങി സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും കനത്ത മഴയാണ് ഇന്ന് രേഖപ്പെടുത്തിയത്. പലയിടത്തും മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഈ മാസം 17 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. ഇതിനിടെ കൊച്ചിയടക്കമുളള കടലോര പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങളില്‍ വെളളക്കെട്ട് രൂപപ്പെടുന്നുണ്ട്. എംജി റോഡില്‍ മിക്കയിടങ്ങൡും റോഡ് വെളളത്തിനടിയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top