ഫ്ളവേര്‍സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ഉപ്പും മുളകും എന്ന സീരിയലില്‍ നിന്ന് മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയ നടി നിഷാ സാരംഗിന് പിന്തുണയുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. വിഷയത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
സീരിയലിന്റെ സംവിധായകന് വളരെ അസഹ്യമായ രീതിയിലാണ് തന്നോട് പെരുമാറിയിരുന്നതെന്ന് നിഷ ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു.
നടിക്ക് നേരിടേണ്ടി വന്ന നീതിനിഷേധം ചോദ്യം ചെയ്യേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്നും സംഘടനയുടെ പോരാട്ടം ആത്യന്തികമായും ആക്രമിക്കപ്പെട്ട ഓരോരുത്തര്‍ക്കും വേണ്ടിയുള്ളതാണെന്നും ചലച്ചിത്ര വ്യവസായ രംഗത്തെ ഒരു തൊഴിലിടമായി കണ്ട്, അവിടെ സ്ത്രീ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയമപരമായി ഒരു ഇന്റേണല്‍ കംപ്ലൈന്റ്സ് കമ്മറ്റി (ഐസിസി) രൂപീകരിക്കാന്‍ വേണ്ടിയുള്ള നിരന്തരമായ പരിശ്രമത്തിലാണ് ഡബ്ല്യുസിസിയെന്നും, 90വര്‍ഷമായ മലയാള സിനിമയില്‍ ഐസിസി ഇല്ലാത്തത് അന്യായമാണെന്നും വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.