Kerala

നീലു തുടരുമെന്ന് ഫ്‌ളവേര്‍സ്‌ ചാനല്‍

ഉപ്പും മുളകും സീരിയലിലെ നായിക കഥാപാത്രമായ നീലുവിനെ അവതരിപ്പിക്കുന്ന നിഷാ സാരംഗ് സീരിയലില്‍ തുടരുമെന്ന് ഫ്‌ളവേര്‍സ്‌ ടിവി.

ഉപ്പും മുളകും സീരിയലിന്റെ സംവിധായകന്‍ ഉണ്ണിക്കൃഷ്ണനെതിരെ നടി ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. സംവിധായകനെ മാറ്റാതെ ഈ സീരിയലില്‍ തുടരില്ലെന്നും താരം പറഞ്ഞിരുന്നു. തുടര്‍ന്ന് ചാനല്‍ ഇവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് നടി തുടരുമെന്ന ചാനലിന്റെ അറിയിപ്പ് വന്നത്.

എന്നാല്‍ വിവാദ നായകനായ സംവിധാകനെക്കുറിച്ചോ നടിയുടെ ആരോപണങ്ങളെ സംബന്ധിച്ചോ സംവിധായകനെ മാറ്റുന്നത് സംബന്ധിച്ചോ ഇതുവരെ യാതൊരു പ്രതികരണവും ചാനലിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

അറുനൂറ്റി അമ്പതോളം എപ്പിസോഡുകള്‍ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ ‘നീലു’വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടര്‍ന്നും അവതരിപ്പിക്കും. നിഷ സാരംഗുമായി ചാനല്‍ മാനേജ്മെന്റ് ഇന്ന് രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചക്കൊടുവിലാണ് വരും ദിവസങ്ങളില്‍ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയില്‍ തുടരാന്‍ തീരുമാനിച്ചതെന്നുമാണ് ചാനല്‍ വ്യക്തമാക്കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top