Latest News

തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയവരില്‍ അഞ്ചാമത് ഒരാളെക്കൂടി രക്ഷപെടുത്തി, പുറത്തെത്തിച്ചത് സ്ട്രക്ച്ചറില്‍

തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ പതിമൂന്ന് പേരില്‍ അഞ്ചാമത്തെ കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ ഗുഹയ്ക്ക് വെളിയിലെത്തിച്ചു. എന്നാല്‍ രക്ഷാപ്രവര്‍ത്തക സംഘത്തില്‍പ്പെട്ട ആളെയാണോ സ്ട്രക്ച്ചറില്‍ പുറത്തെത്തിച്ചത് എന്നും അഭ്യൂഹങ്ങളുണ്ട്. പുറത്തെത്തിച്ചയാളുടെ ആരോഗ്യനില സംബന്ധിച്ചും ആശങ്കകളുണ്ട്. പുറത്തിറങ്ങും വഴി അപകടം സംഭവിച്ചതാകാനും മറ്റേതെങ്കിലും രോഗം പിടിപെട്ടതാകാനും സാധ്യതയുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം പുറത്തെത്തിച്ച നാല് പേരുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗുഹയ്ക്ക് സമീപത്തുളള ‘ചിയാങ് റായ് പ്രചനുക്രോ’ ആശുപത്രിയിലാണ് കുട്ടികള്‍ ഇപ്പോഴുളളത്. ഇന്‍ഫെക്ഷനുണ്ടാകാനുളള സാധ്യതയും മറ്റ് കാരണങ്ങളും മുന്‍നിര്‍ത്തി ഇവരെ കാണുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top