Entertainment

വരുന്നു പ്രണവ് മോഹന്‍ലാലിന്റെ ഇരുത്തിയൊന്നാം നൂറ്റാണ്ട്

ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്. ‘നോട്ട് എ ഡോണ്‍ സ്റ്റോറി’ എന്ന ടാഗ്ലൈനോടുകൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്.

31 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ നായകനായി കെ. മധു ഒരുക്കിയ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പേരുമായി സാമ്യമുള്ളതിനാല്‍ ആരാധകരെല്ലാം ത്രില്ലിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടര്‍ക്കഥയാണോ എന്നുവരെ സംശയം ഉയര്‍ന്നുവരുന്നുണ്ട്.

ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. ഈ മാസം 23ന് കാഞ്ഞിരപ്പള്ളിയില്‍ ചിത്രീകരണം ആരംഭിക്കും. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഗോപിസുന്ദര്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top