അന്‍പതുകാരിയായ ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊളിന്‍ഡ ഗ്രാബറ് പ്രോട്ടോക്കോള്‍ പാലിച്ച് ഒതുങ്ങി നില്‍ക്കാനൊന്നും തയ്യാറല്ല. ലോകകപ്പ് ഫുട്ബോള്‍ നടക്കുമ്പോള്‍ സാധാരണ ഫുട്ബോള്‍ പ്രേമിയെപ്പോലെ ഇക്കോണമി ക്ലാസില്‍ വിമാനം കയറി അവര്‍ റഷ്യയിലെത്തി.
ക്രൊയേഷ്യയുടെ ആദ്യ മത്സരങ്ങളില്‍ കളിയാരാധകരുടെ കൂടെയിരുന്നു കളി കണ്ടു. പിന്നീട് റഷ്യ – ക്രൊയേഷ്യ മത്സരം നടന്നപ്പോള്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയുടെ കൂടെയിരുന്നു ആട്ടവും പാട്ടുമായി
കോളിന്‍ഡ ഗ്രാബര്‍ ആവേശപൂര്‍വം കളികണ്ടു. ക്രൊയേഷ്യ ഗോളടിച്ചപ്പോള്‍ തുള്ളിച്ചാടി ആവേശം പ്രകടിപ്പിക്കുന്നതില്‍ യാതൊരു പിശുക്കും കാട്ടിയില്ല.
പ്രസിഡന്റിന്റെ ആവേശം ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ തരംഗമാവുകയാണ്.
1991ല്‍ യൂഗോസ്ലാവിയയില്‍ നിന്ന് പിരിഞ്ഞു സ്വതന്ത്ര രാജ്യമായതിന് ശേഷം ക്രൊയേഷ്യയ്ക്ക് ഇത്രയധികം പ്രാധാന്യം ഫുട്ബോളില്‍ ലഭിക്കുന്നത് ഇതാദ്യമായാണ്.
ക്രൊയേഷ്യയുടെ ചുവപ്പും വെള്ളയുമണിഞ്ഞ് ഫുട്ബോള്‍ ഗ്രൗണ്ടിലെത്തുന്ന കൊളിന്‍ഡ ഇതിനോടകം തന്നെ ലോകശ്രദ്ധ ആകര്‍ഷിച്ച് കഴിഞ്ഞു. അവര്‍ ക്രൊയേഷ്യന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ ടീമംഗങ്ങളെ കെട്ടിപ്പുണര്‍ന്നതും ഇതിനിടയില്‍ വിവാദമായി.