ബിജെപിയുടെ തോല്‍വിയ്ക്കായി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നോതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ആരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് താനോ തന്റെ പാര്‍ട്ടിയോ എതിരല്ലെന്നും അവര്‍ പറഞ്ഞു.
ആശയങ്ങളും കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളും ശരിയായിട്ടുള്ള ആരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ല എന്നാല്‍ ഒരുമിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യം താനോ തന്റെ പാര്‍ട്ടിയോ മാത്രം തീരുമാനിക്കേണ്ടതല്ലെന്നും, മറിച്ച് പ്രാദേശിക പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി കൈക്കൊള്ളേണ്ട തീരുമാനമാണെന്നും വ്യക്തമാക്കി.
മോദി സര്‍ക്കാരിന്റെ വിദേശ നയവും സാമ്പത്തിക നയവുമെല്ലാം പാളിപ്പോയെന്നും നൂറ് ഹിറ്റ്ലര്മാര്ക്ക് തുല്യമാണ് ബിജെപി ഭരണമെന്നും കുറ്റപ്പെടുത്തി. വികസനോന്മുഖ സംസ്ഥാനമാണ് ബംഗാള്‍. എന്നാല്‍, ബംഗാളിനെ മോശമാക്കി ചിത്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.