Breaking News

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതിയില്‍ അന്വേഷണം ഇഴയുന്നുവെന്ന് കന്യാസ്ത്രീ

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നുവെന്ന് കന്യാസ്ത്രീ പരാതിപ്പെട്ടതായി ദേശീയവനിതാ കമ്മീഷന്‍. കുറവിലങ്ങാടത്തെ മഠത്തിലെത്തി മൊഴിയെടുക്കവേ ദേശീയവനിതാകമ്മീഷന്‍ അധ്യക്ഷയോടാണ് സഭയില്‍ നിന്നോ സന്യാസിസമൂഹത്തില്‍ നിന്നോ ഒരു പിന്‍തുണയും കിട്ടുന്നില്ലെന്ന് കന്യാസ്ത്രീ വ്യക്തമാക്കിയത്.

ജലന്ധര്‍ ബിഷപ്പ് രാഷ്ട്രീയസ്വാധീനമുള്ള വ്യക്തിയാണ്. പരാതിയില്‍ വേഗം നടപടിയെടുക്കാന്‍ കേരളത്തിലേയും പഞ്ചാബിലേയും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്ന് അവര്‍ വ്യക്തമാക്കി. ആവശ്യമെന്ന് കണ്ടാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും കത്തെഴുതും. കുറവിലങ്ങാടത്തെ മഠത്തില്‍ നിന്നും ബിഷപ്പിന്റെ ഫോട്ടോ മാറ്റാനും കമ്മിഷന്‍ ആവശ്യപ്പെട്ടു. ബിഷപ്പിന്റ ഫോട്ടോ കന്യാസ്ത്രിയുടെ മുറിയില്‍ തൂക്കിയിരിക്കുന്നത് മാനസികമായി വീണ്ടും പിഡിപ്പിക്കുന്നതിന് തുല്യമാണ്. അതിനാലാണ് അത് എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ടതെന്നും അവര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top