പോണ് ചിത്രങ്ങളിലൂടെ കുപ്രസിദ്ധി നേടിയ താരം സണ്ണി ലിയോണിന്റെ ജീവിതകഥ പറയുന്ന വെബ് സീരീസ് ‘കരണ്‍ജീത് കൗര്‍; ദ് അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ ‘ട്രെയിലര്‍ പുറത്തിറങ്ങി.
കാനഡയിലെ ഒരു സാധാരണ സിഖ് കുടുംബത്തിലെ കരണ്‍ജീത് കൗര്‍ എന്ന പെണ്‍കുട്ടി സണ്ണി ലിയോണെന്ന പോണ് സ്റ്റാര്‍ ആവുകയും പിന്നീട് ബോളിവുഡിലെ തിരക്കേറിയ താരമായി മാറുന്നതാണ് വെബ് സീരിസില്‍ ആവിഷ്കരിക്കപ്പെടുന്നത് . സണ്ണി ലിയോണ്‍ തന്നെയാണ് മുഖ്യ വേഷത്തിലെത്തുന്നത്
റൈസയാണ് സണ്ണിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. സണ്ണിയുടെ നല്ലതുമായ ചീത്തയുമായ എല്ലാ നിമിഷങ്ങളും അതുപോലെ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് വെബ്സീരിസിന്റെ പ്രത്യേകത. സണ്ണി ലിയോണിന്റെ ആത്മകഥയെ ആധാരമാക്കി ആദിത്യ ദത്താണ് പരമ്ബര സംവിധാനം ചെയ്യുന്നത്. ജൂലൈ 16 നു സീ5 വെബ് സൈറ്റില്‍ സീരീസിന്റെ ആദ്യ ഭാഗം കാണാം.