Latest News

തായ്‌ലന്‍ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു മരണം

തായ്‌ലന്‍ഡിലെ ലവോങ് ഗുഹയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ മരിച്ചു. മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ സമര്‍ണ്‍ കുനന്‍ ആണ് മരിച്ചത്. ഗുഹയില്‍ എയര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടെയാണ് മരണം. ഓക്സിജന്‍ കിട്ടാതെ അബോധാവസ്ഥയിലാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

മഴ ശക്തിപ്പെടുന്നതാണ് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന കാരണം. ലുവാങ് ഗുഹക്കുള്ളില്‍ നിന്നും വ്യാഴാഴ്ച്ച മാത്രം 12.8 കോടി ലിറ്റര്‍ വെള്ളം പമ്പ് ചെയ്തുകളഞ്ഞു. വെളളത്തിന്റെ അളവില്‍ കുറവ് വന്നതോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഒന്നര കിലോമീറ്ററോളം ഗുഹയുടെ അകത്തേക്ക് പോകാന്‍ കഴിഞ്ഞിട്ടുണ്ട്.

കുട്ടികളെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു മുന്നിലുളള കടമ്പകള്‍ പലതാണ്. ജലനിരപ്പ് കൂടാതിരിക്കാന്‍ വെളളം പമ്പ് ചെയ്തുകൊണ്ടേയിരിക്കണം. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണം. ഗുഹയ്ക്ക് പുറത്തേക്ക് എത്തണമെങ്കില്‍ നീന്തണം എന്നിരിക്കെ ഇതിനു വേണ്ട പരിശീലനം നല്‍കണം. ഗുഹയ്ക്ക് മുകളില്‍ നിന്നും തുരങ്കം ഉണ്ടാക്കി രക്ഷാ പ്രവര്‍ത്തനം നടത്തണമെങ്കില്‍ അതിനു വേണ്ട സജ്ജീകരണങ്ങള്‍ തയ്യാറാക്കണം. മേല്‍പ്പറഞ്ഞ പദ്ധതികളൊന്നും നടപ്പാക്കാനായില്ല എങ്കില്‍ കൂടി നാല് മാസത്തോളം താമസിക്കാനാവശ്യമായ ഭക്ഷണവും അവശ്യ സാധനങ്ങളും രക്ഷാപ്രവര്‍ത്തകര്‍ ഗുഹയിലേക്ക് എത്തിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top