Kerala

ജിഎസ്ടിക്ക് വയസ്സൊന്നായിട്ടും വില കുറഞ്ഞിട്ടില്ല

ചരക്ക് സേവന നികുതി ( ജിഎസ്ടി) നിലവില്‍ വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞുവെങ്കിലും സാധനങ്ങള്‍ക്ക് എന്തേ വില കുറയുന്നില്ലെന്നാണ് പൊതുജനം ചോദിക്കുന്നത്.

പല നികുതികള്‍ക്ക് പകരം ജിഎസ്ടി വരുമ്പോള്‍ സാധനങ്ങള്‍ക്ക് വില കുറയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രചരിപ്പിച്ചിരുന്നത്. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ വിലക്കുറവ് എവിടെയും കാണാനില്ലെന്ന് പറഞ്ഞവര്‍ക്ക് മറുപടി കിട്ടി. പുതിയ സ്റ്റോക്ക് വരുമ്പോള്‍ നികുതി കുറയും. എന്നാല്‍ നികുതി കുറഞ്ഞില്ലെന്ന് മാത്രമല്ല ജനങ്ങള്‍ക്ക് നേട്ടമൊന്നുമുണ്ടായില്ല.

ഹോം വര്‍ക്ക് ചെയ്യാതെ നടപ്പാക്കിയ ജിഎസ്ടി നികുതി നിരക്കുകള്‍ നിരവധി തവണ മാറ്റി മറിച്ചു. 28 ശതമാനം സ്ലാബില്‍ നിന്ന് പലതിനും 18 ശതമാനത്തിലേക്ക് ചുരുക്കി. തുടര്‍ന്ന് പതിനെട്ടില്‍ നിന്ന് പന്ത്രണ്ടിലേക്കും അഞ്ചിലേക്കും മാറ്റി മറിച്ചു.

ജനങ്ങള്‍ ഏറെ കാത്തിരിക്കുന്നത് പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില് വരുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്നവര്‍ക്ക് ഇരുട്ടടിയായി ഈ മേഖലയില്‍ ജിഎസ്ടി നടപ്പാക്കിയില്ല. പെട്രോളിയം ഉത്പന്നങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോഴും സാധാരണ ജനങ്ങള്‍ക്ക് ജിഎസ്ടിയുടെ ആനുകൂല്യം ലഭിച്ചതുമില്ല.

ജിഎസ്ടി നടപ്പാക്കിയതോടെ നേട്ടം ലഭിച്ചത് രാജ്യത്തെ ബഹുരാഷ്ട്ര കമ്പനികള്‍ക്കാണ്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ മുതല്‍ ടാറ്റാ വരെയുള്ള വന്‍കിട കമ്പനികള്‍ക്ക് പെരുത്ത് ലാഭം കിട്ടി. വിവിധ സംസ്ഥാനങ്ങളോട് ഏറ്റുമുട്ടേണ്ട. രാജ്യത്ത് മുഴുവന്‍ ഒറ്റ നിരക്ക്. യാതൊരു സങ്കീര്‍ണതയുമില്ലാതെ വില കുറക്കാതെ അവര്‍ക്ക് കാര്യങ്ങള്‍ സുഗമമായി കൈകാര്യം ചെയ്യാം.

നോട്ട് റദ്ദാക്കല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്തുവെങ്കില്‍ ജിഎസ്ടി സാമ്പത്തിക വളര്‍ച്ചയുടെ ദിശാബോധം തകര്‍ത്തെറിഞ്ഞു. വില കുറഞ്ഞില്ലെന്ന് മാത്രമല്ല കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനവും കുറച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top