ഇരുചക്ര വാഹനവിപണിയില്‍ പകരം വയ്ക്കാനാവാത്ത മുന്നേറ്റമുണ്ടാക്കിയ വാഹനമാണ് ടിവിഎസ് ഹെവി ഡ്യൂട്ടി. നിരന്ന പ്രദേശങ്ങളില്‍ ഉപയോഗിക്കാന്‍ തക്കവിധമായിരുന്നു ഹെവിഡ്യൂട്ടിയുടെ നിര്‍മ്മാണം. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും ഒട്ടുമുക്കാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഹെവിഡ്യൂട്ടിയുടെ വലിയ സാന്നിധ്യമുണ്ട്. ഇപ്പോള്‍ ഹെവിഡ്യൂട്ടിയുടെ നവീകരിച്ച പതിപ്പിനെ പുറത്തിറക്കുകയാണ് കമ്പനി.
മോപെഡ് ഗണത്തില്‍ ഉള്‍പ്പെടുന്ന ടിവിഎസ് XL-100 ഐ-ടച്ച് സ്റ്റാര്‍ട്ട് ആണ് ടിവിഎസിന്റെ തുറുപ്പ്ചീട്ട്. വില താരതമ്യെനെ കുറവായതിനാല്‍ റൂറല്‍ സ്ഥലങ്ങളിലുളള വില്‍പ്പനയാണ് ടിവിഎസ് ലക്ഷ്യമിടുന്നത്. ഹെവി ഡ്യൂട്ടി വകഭേദത്തെ അടിസ്ഥാനമാക്കിയാണ് പുതിയ XL-100 ഐ-ടച്ച് സ്റ്റാര്‍ട്ടിന്റെ ഒരുക്കം.
99 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 4.3 ബിഎച്ച്പി കരുത്തും 6.5 എന്‍.എം കരുത്തും പരമാവധി ഉത്പാദിപ്പിക്കും. പരമാവധി വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍. 67 കിലോമീറ്റര്‍ മൈലേജ് മോഡല്‍ കാഴ്ചവെക്കുമെന്നാണ് ടിവിഎസിന്റെ വാഗ്ദാനം. 80 കിലോയാണ് മോഡലിന്റെ ഭാരം. ഭാരത്തെ അടിസ്ഥാനപ്പെടുത്തി മികവാര്‍ന്ന പ്രകടനക്ഷമത XL- 100 കാഴ്ചവെക്കും. ഹെവി ഡ്യൂട്ടി മോഡലിനെ അപേക്ഷിച്ച് 2,450 രൂപ പുതിയ ടിവിഎസ് XL- 100 ഐ-ടച്ച് സ്റ്റാര്‍ട്ടിന് കൂടുതലാണ്. ആദ്യഘട്ടത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വില്‍പ്പന ആരംഭിച്ചേക്കില്ല. ദില്ലി, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് മേഖലകളിലായിരിക്കും വില്‍പ്പന ആദ്യഘട്ടത്തില്‍ തുടങ്ങുക.