Kerala

ഇരുട്ടില്‍ പതുങ്ങിയിരുന്ന് നിരപരാധികളെ ആക്രമിക്കുന്നതല്ലാതെ എന്ത് പ്രവര്‍ത്തിയാണ് എസ്ഡിപിഐ ചെയ്യുന്നതെന്ന് മന്ത്രി കെ.ടി.ജലീല്‍

എസ്ഡിപിഐ എന്ന സംഘടനയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ.ടി.ജലീല്‍ രംഗത്ത്. മുസ്ലിം സമുദായം പൂര്‍ണമായും നിരാകരിച്ച പാര്‍ട്ടിയാണ് എസ്ഡിപിഐ. പള്ളിക്കമ്മിറ്റികളില്‍ പോലും അവരുടെ പ്രവര്‍ത്തകരെ ആരും ഉള്‍പ്പെടുത്താറില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സിപിഎം എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മില്‍ മതതീവ്രവാദ സംഘടനകളിലെ ആളുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആരോപണവും മന്ത്രി തള്ളി. അങ്ങനെ ആര്‍ക്കെങ്കിലും നുഴഞ്ഞുകയറി തകര്‍ക്കാന്‍ പറ്റുന്ന പാര്‍ട്ടിയല്ല സിപിഎം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുട്ടില്‍ പതുങ്ങിയിരുന്ന് നിരപരാധികളെ ആക്രമിക്കുന്നതല്ലാതെ എന്ത് പ്രവര്‍ത്തിയാണ് എസ്ഡിപിഐ ചെയ്യുന്നതെന്നും കെ.ടി.ജലീല്‍ ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top