മലപ്പുറം: മാര്‍ക്ക് ദാന വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കുറ്റിപ്പുറത്തെ കെ.ടി.ഡി.സി ഹോട്ടലില്‍ മന്ത്രി പങ്കെടുക്കുന്ന യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരച്ചുകയറി. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
കുറ്റിപ്പുറം പാലം നവീകരണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചക്കായാണ് മന്ത്രി ജലീല്‍ എത്തിയത്. മന്ത്രിയുടെ അധ്യക്ഷതയില്‍ തുടങ്ങിയ യോഗത്തിലേക്ക് ഇരച്ചുകയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടുകയായിരുന്നു.
ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോടും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. മാനാഞ്ചിറയില്‍ നടന്ന പ്രതിഷേധത്തില്‍ മന്ത്രിയുടെ കോലം കത്തിച്ചു.