Kerala

അഭിമന്യു വധക്കേസില്‍ യുഎപിഎ ഇല്ല, മുഖ്യപ്രതികളെ പിടികൂടാന്‍ ഇന്റര്‍ പോളിന്റെ സഹായം തേടിയേക്കും

മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ യുഎപിഎ ചുമത്താനാകില്ലെന്ന പോലീസ്. യുഎപിഎ ചുമത്താന്‍ തെളിവില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. അഭിമന്യു കേസില്‍ യുഎപിഎ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷനോട് നിയമോപദേശം തേടിയിരുന്നു. ഇതേടെയാണ് യുഎപിഎ ചുമത്താനുളള നീക്കത്തില്‍ നിന്നും പോലീസ് പിന്‍വാങ്ങിയത്.

അതേസമയം കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി സൂചന ലഭിച്ചു. ഇതേതുടര്‍ന്ന് കരള പോലീസ് രാജ്യാന്തര പോലീസ് സംഘടനയായ ഇന്റര്‍പോളിന്റെ സഹായം തേടും. മുഖ്യപ്രതി ഉള്‍പ്പെടെ മൂന്ന് പേര്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന ലഭിച്ചിരിക്കുന്നത്. പ്രതികള്‍ക്കു വ്യാജപാസ്‌പോര്‍ട്ടുകളുണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്. കൊലയാളി സംഘത്തിനു നേതൃത്വം നല്‍കിയതു നെട്ടൂര്‍ സ്വദേശികളായ ആറുപേരാണെന്ന മൊഴികളും പോലീസിനു ലഭിച്ചിരുന്നു.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസിലെ മുഖ്യപ്രതികളെ പിടികൂടാന്‍ കഴിയാത്തത് പോലീസിന്റെ വീഴ്ച്ചയായാണ് കണക്കാക്കുന്നത്. മുഖ്യപ്രതികളെ തിരിച്ചറിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷമാണ് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. എന്നാല്‍ സംഭവം നടന്ന ഉടന്‍തന്നെ വിദഗ്ദമായി രക്ഷപെടാന്‍ കഴിഞ്ഞത് പ്രതികള്‍ കരുതിക്കൂട്ടി ചെയ്ത കൊലപാതകമാണെന്ന കണ്ടെത്തലിനെ ഊട്ടിയുറപ്പിക്കുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top