Kerala

മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത വിരുതന്‍ കരുതിയിരുന്നോ.. പോലീസ് പിന്നാലെയുണ്ട്

ഡിജിപിയെയും പോലീസ് ഉദ്യോഗസ്ഥരെയും സമീപത്ത് നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്ഷണം കഴിക്കുന്ന ചിത്രം കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ സംഗതി ശരിയാണെന്ന് തോന്നുമെങ്കിലും ചിത്രം കട്ട ഫേക്കാണ്. സൂക്ഷിച്ച് നോക്കിയാല്‍ അത് മനസിലാകും.

ഭക്ഷണം കഴിക്കുന്ന ഇലയുടെ ഭാഗം മേശയ്ക്ക് പുറത്താണ്. ഒരേ ആംഗിളിലുളള രണ്ട് ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് ഫേക്ക് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പിണറായി പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തശേഷം സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ കസേരയിലിരുന്ന് ജനറല്‍ ഡയറിയില്‍ ഉദ്ഘാടനം ചെയ്തതായി മുഖ്യമന്ത്രി രേഖപ്പെടുത്തിയിരുന്നു. ഈ ചിത്രത്തിലാണ് മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്ന ചിത്രം മോര്‍ഫ് ചെയ്ത് കയറ്റിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അല്‍പ്പം ഫോട്ടോഷോപ്പോ എഡിറ്റിംഗോ അറിയാവുന്ന ആര്‍ക്കും സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളെ മുഴുവന്‍ പറ്റിക്കാന്‍ കഴിയുമെന്ന വലിയ യാഥാര്‍ത്ഥ്യമാണ് ഈ സംഭവത്തിലൂടെ മനസിലാക്കേണ്ടത്. ഇപ്പോഴും നിങ്ങളുടെ വാട്ട്‌സാപ്പില്‍ അമ്പരപ്പിക്കുന്ന പല ചിത്രങ്ങളും വാര്‍ത്തകളും വന്നുകിടക്കുന്നുണ്ടാകും. അതിനു പിന്നിലെ സത്യമെന്തെന്ന് പോലും നോക്കാതെ ഷെയര്‍ ചെയ്യുന്നതിന് മുമ്പ് ഓര്‍ക്കുക, ഏതോ ഒരു വിരുതന്റെ തട്ടിപ്പിന് ഇരയാകുകയാണ് നിങ്ങള്‍.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top