Breaking News

ഡല്‍ഹി: അധികാര തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

ദില്ലി: ഡല്‍ഹി സര്‍ക്കാരുമായുള്ള അധികാര തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സ്വതന്ത്രാധികാരം ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ മാനിക്കണം. സര്‍ക്കാരിന്റെ നയങ്ങളും മന്ത്രിസഭയുടെ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കണം ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസില്‍ മൂന്ന് വിധിപ്രസ്താവങ്ങളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്നത്.

ക്രമസമാധാനം, പൊലീസ്, ഭൂമി എന്നീ കാര്യങ്ങളില്‍ ഇപ്പോഴും ഡല്‍ഹി സര്‍ക്കാരിന് അധികാരങ്ങളില്ല. ഇക്കാര്യങ്ങളില്‍ ഭരണത്തലവന്‍ എന്ന നിലയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് സവിശേഷാധികാരം. എന്നാല്‍ ഭരണത്തലവന്‍ എന്നത് പദവി മാത്രമാണെന്നും സര്‍ക്കാരിന്റെ നയങ്ങള്‍ക്കനുസരിച്ചാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി പറഞ്ഞു. സര്‍ക്കാരുമായി തര്‍ക്കമുണ്ടായാല്‍ രാഷ്ട്രപതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. രാജ്യതലസ്ഥാനത്തിന്റെ ഭരണത്തലവന്‍ ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ ആംആദ്മി പാര്‍ട്ടി നല്‍കിയ കേസിലാണു സുപ്രീംകോടതിയുടെ നിര്‍ണായകവിധി. അതേസമയം സുപ്രീം കോടതിയുടെ വിധി ജനാധിപത്യത്തിന്റെ വിജയമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. ഡല്‍ഹിയിലെ ജനങ്ങളുടെ വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top