Kerala

ഗള്‍ഫ് മലയാളികള്‍ക്ക് ഓണവും പെരുന്നാളും നാട്ടിലാഘോഷിക്കണമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും !

ഈ ഓണക്കാലത്ത് ഗള്‍ഫ് മലയാളികള്‍ക്ക് നാട്ടിലേക്കെത്തെണമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും. ഗള്‍ഫില്‍ മധ്യവേനലവധി തുടങ്ങിയതോടെ വിമാന കമ്പനികള്‍ കേരളത്തിലേക്കുള്ള യാത്രാനിരക്ക് മൂന്നിരട്ടിയിലധികമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഓണവും പെരുന്നാളും നാട്ടില്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ കാത്തിരിക്കുന്ന പ്രവാസിക്ക് തിരിച്ചടിയായിരിക്കുകയാണ് ടിക്കറ്റ് നിരക്ക് വര്‍ധന.

ഈ മാസം അഞ്ചിന് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കെത്താന്‍ ശരാശരി നിരക്ക് 25,000 മുതല്‍ അറുപതിനായിരം രൂപവരെ നല്‍കണം. തിരിച്ചു പോകുന്ന കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ആഗസ്റ്റ് 29ന് തിരുവനന്തപുരത്തു നിന്നോ കൊച്ചിയില്‍ നിന്നോ ദുബായ്, കുവൈത്ത്, തുടങ്ങിയ മേഖലകളിലേക്ക് 32,124 മുതല്‍ ഒരുലക്ഷത്തി ഇരുപതിനായിരം രൂപവരെ കൊടുക്കണം. ഇതേ ദിവസം കോഴിക്കോട് റിയാദ് ഫ്ലൈറ്റുകളുടെ പരമാവധി നിരക്ക് 70,200 രൂപയാണ്. എയര്‍ ഇന്ത്യയും നിഷ്‌ക്കരുണം യാത്രക്കാരെ കൊള്ളയടിക്കുകയാണ്. 60,348 രൂപയാണ് സെപ്റ്റംബര്‍ 29ന് കോഴിക്കോട് നിന്നും ബഹറൈനിലേക്കുള്ള വിമാനനിരക്ക്.

ഓണവും പെരുന്നാളും ഒരുമിച്ചെത്തിയത് വിമാനകമ്പനികള്‍ പരമാവധി ചൂഷണം ചെയ്യുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മധ്യവേനലവധിക്കാലത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഉത്സവസമയങ്ങളില്‍ കൂടുതല്‍ സര്‍വ്വീസ് വേണമെന്ന ആവശ്യം വിമാനകമ്പനികള്‍ ഈ വര്‍ഷവും പരിഗണിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top