കൊച്ചി നാവിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥനെ കൈക്കൂലി കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. മിലിട്ടറി എഞ്ചിനിയറിങ് സര്‍വ്വീസ് ചീഫ് എഞ്ചിനിയര്‍ രാകേഷ് കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. കൈക്കൂലി വാങ്ങിയ അഞ്ച് കോടിയോളം രൂപ ദില്ലിയിലെ ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു.
രാകേഷിനൊപ്പം രണ്ട് കരാറുകാരെയും സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജലവിതരണം, വൈദ്യുതവിതരണം, അറ്റകുറ്റപ്പണി തുടങ്ങിയവയുടെ ചുമതലയുളള മിലിട്ടറി എഞ്ചിനിയറിംഗ് വാഭാഗത്തിലെ ഉദ്യോഗസ്ഥനാണ് ഇയാള്‍. കരാറുകാരനില്‍ നിന്നും കൈക്കൂലിവാങ്ങിയെന്നായിരുന്നു രാകേഷിനെതിരയുണ്ടായിരുന്ന പരാതി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു രാകേഷ് കുമാറിന്റെ കൊച്ചിയിലെയും ദില്ലിയിലെയും വീടുകളിലും ഓഫീസുകളിലും സിബിഐ പരിശോധന നടത്തിയത്. അതേസമയം അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് നാവികസേന മേധാവി അറിയിച്ചു.