ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിന് സമീപം കൊന്‍മോഹിലാണ് ഏറ്റുമുട്ടലുണ്ടായത്. റിപ്പബ്ലിക്ദിന ചടങ്ങുകളില്‍ സ്ഫോടനം ലക്ഷ്യമിട്ട് എത്തിയ ഭീകരരെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു. ഇവരില്‍ നിന്ന് എകെ 47 തോക്കുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു. അതേസമയം റിപ്പബ്ലിക്ദിനം പ്രമാണിച്ച് കാഷ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു; അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി
By
January 26, 2019 2:14 pm