മലപ്പുറം മങ്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ അമ്മയുടെ കാമുകനായ ഓട്ടോ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. പെണ്‍കൂട്ടിയുടെ അമ്മയുടെ ഒത്താശയോടെയാണ് പീഡനം. കേസില്‍ പെണ്‍കുട്ടിയുടെ അമ്മയേയും ഓട്ടോ ഡ്രൈവറെയും പോലീസ് അറസ്റ്റു ചെയ്തു. മങ്കട പരിയംതടത്തില്‍ സുഹൈനെ(25) ശനിയാഴ്ച പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഞായറാഴ്ചയാണ് അമ്മയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി സുഹൈന്‍ വിദ്യാര്‍ഥിനിയുമായി സൗഹൃദബന്ധം സ്ഥാപിച്ച് കുട്ടിയുടെ വീട്ടില്‍വച്ചും സമീപ പ്രദേശങ്ങളില്വച്ചും കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് വിദ്യാര്‍ഥിനി പീഡനത്തിനിരയായ വിവരം പോലീസിനെ അറിയിച്ചത്. വിദ്യാര്‍ഥിനിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റി.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ അമ്മയുടെ കാമുകന് ബലാത്സംഗം ചെയ്തു
By
July 2, 2018 12:15 pm