Football

കളി കാണാന്‍ മറഡോണയ്ക്ക് പ്രതിദിനം ഒമ്പത് ലക്ഷം രൂപ പ്രതിഫലം

വിഐപി ഗ്യാലറിയിരിക്കുന്ന ഡീഗോ മറഡോണയുടെ സാന്നിധ്യം ലോകഫുട്‌ബോള്‍ ആരാധകര്‍ക്ക് എന്നും ആവേശമാണ്.

റഷ്യയില്‍ നടക്കുന്ന ലോകകപ്പിലും മറഡോണയുടെ സാന്നിധ്യം ഇടയ്ക്കിടെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുക്കും. അര്‍ജന്റീന ഗോളടിക്കുമ്പോള്‍ മറഡോണയുടെ പ്രതികരണം കാണികള്‍ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്.

പുകവലിക്ക് നിരോധനമുള്ള ഗ്യാലറിയില്‍ ചുരുട്ട് വലിച്ചതും കളിക്കിടെ അസുഖം ബാധിച്ച് മറഡോണയെ ആശുപത്രിയിലാക്കിയതും ഗ്യാലറിയിലിരുന്ന് അമിത ആവേശ ഗോഷ്ഠിപ്രകടനം കാഴ്ച വെച്ചതുമെല്ലാം ഫിഫയ്ക്ക് ഇപ്പോള്‍ തലവേദനയാവുകയാണ്.

വിഐപി ഗ്യാലറിയിലിരുന്ന് കളി കാണുന്നതിന് മറഡോണയ്ക്ക് പ്രതിദിനം ഒമ്പത് ലക്ഷം രൂപ ഫിഫ നല്‍കണം. മാത്രമല്ല, താമസം, ഭക്ഷണം, യാത്രാപ്പടി തുടങ്ങിയവയെല്ലാം ഫിഫ മറഡോണയ്ക്ക് കരാര്‍ പ്രകാരം കൊടുക്കണം. പ്രമുഖ ഫുട്‌ബോള്‍ താരങ്ങളെ കളി കാണാന്‍ ക്ഷണിക്കുന്നത് ഫിഫയുടെ വിപണന സ്ട്രാറ്റജിയാണ്.

എന്തായാലും കാര്യങ്ങള്‍ നിയന്ത്രണം വിടരുതെന്ന് ഒടുവില്‍ ഫിഫ അധികാരികള്‍ മറഡോണയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top