Kerala

ദിലീപ് ധിക്കാരി, തിലകനോട് ചെയ്തത് മറക്കാനാകില്ല; ദിലീപ് വിഷയത്തില്‍ ‘അമ്മ’യ്‌ക്കെതിരെ വിമര്‍ശനശരവുമായി ജി സുധാകരന്‍

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മ തിരിച്ചെടുത്തതില്‍ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍ രംഗത്ത്. അമ്മ ഭരണസമിതി വേണ്ടത്ര ആലോചനയില്ലാതെയാണ് തീരുമാനമെടുത്തത്. ദിലീപ് ധിക്കാരിയാണെന്നും പണ്ടും ഇപ്പോഴും ദിലീപിനെക്കുറിച്ച് നല്ല അഭിപ്രായമില്ലെന്നും സുധാകരന്‍ പറഞ്ഞു.

തിലകനോട് ചെയ്തത് മറക്കാനാകില്ല. ‘അമ്മ’ ഇനിയെങ്കിലും സ്വയം തിരുത്താന്‍ തയ്യാറാകണം. പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുതെന്നും മുകേഷും ഗണേഷും തെറ്റിദ്ധാരണകള്‍ തിരുത്തണമെന്നും സുധാകരന്‍ പറഞ്ഞു. മലയാള സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ചുള്ള ലോബിയാണ് തീരുമാനമെടുക്കുന്നത്. സംസ്‌കാരത്തിന് ചേരാത്തതാണ് അവിടെ നടക്കുന്നത്. സംഘടനയില്‍നിന്ന് രാജിവച്ച നടിമാര്‍ അഭിമാനമുള്ളവരാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top