രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണായി തൃണമൂല്‍ കോണ്‍ഗ്രസിലെ സുഖേന്ദു ശേഖര്‍ റോയിയെ പൊതുപ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പിന്തുണയ്ക്കും.
2019ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ യോജിപ്പ് മുന്നില്‍ക്കണ്ടാണ് മമത ബാനര്ജിയൂടെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത്. പിജെ കുര്യന് വിരമിക്കുന്ന ഒഴിവിലേക്കാണ് റോയി പുതിയതായി നിയമിതനാവുന്നത്.
മൊത്തം 245 അംഗങ്ങളുള്ള രാജ്യസഭയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 51 അംഗങ്ങളാണുള്ളത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയ്ക്ക് കോണ്‍ഗ്രസിന് സാധ്യത നിലനില്‍ക്കുന്നുവെങ്കിലും പാര്‍ട്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു.
ജൂലൈ 18ന് ആരംഭിക്കുന്ന മണ്‍സൂണ്‍ പാര്‍ലമെന്റ് സമ്മേളനത്തിനൊടുവിലായിരിക്കും പത്രികാ സമര്‍പ്പണവും തെരഞ്ഞെടുപ്പും നടക്കുക.