Football

പ്രവചനങ്ങള്‍ പഴങ്കഥയായി; നൈജീരിയയെ കെട്ടുകെട്ടിച്ച് അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: അക്കില്ലസ് പൂച്ചയുടെ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി അര്‍ജന്റീന ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീനയുടെ നോക്കൗട്ട് പ്രവേശനം. മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ ഐസ്‌ലാന്റിനെ പരാജയപ്പെടുത്തിയതും അര്‍ജന്റീനയ്ക്ക് തുണയായി.

ഇന്നല്ലെങ്കില്‍ ഇനിയില്ല എന്ന് മനസിലുറപ്പിച്ച് തന്നെയായിരുന്നു മെസിയും കൂട്ടരും ഇറങ്ങിയത്. ആ നിശ്ചയദാര്‍ഢ്യം കളിയിലും പ്രകടമായിരുന്നു. നൈജീരിയന്‍ ഗോള്‍മുഖത്ത് ഹിഗ്വയിനും മെസിയും ഡിമരിയയും നിരന്തരം ഭീഷണിയുയര്‍ത്തി.

പതിനാലാം മിനുട്ടില്‍ മെസിയുടെ ബൂട്ടില്‍ നിന്നും ആ മാന്ത്രിക ഗോള്‍ പിറന്നു. ഉയര്‍ത്തി നല്‍കിയ പന്ത് വരുതിയിലാക്കി വലതുവിങ്ങിലൂടെ മുന്നേറിയ മെസി ഞൊടിയിടയില്‍ മിന്നല്‍ ഷോട്ടുതിര്‍ത്തു. തട്ടിയകറ്റണമെന്ന് നൈജീരിയന്‍ ഗോള്‍ കീപ്പര്‍ ആലോചിക്കുന്നതിന് മുമ്പ് കീപ്പറെ പിന്നിലാക്കി പന്ത് വല ചുംബിച്ചു. ലോകകപ്പിലെ മെസ്സിയുടെ ആദ്യഗോള്‍.

എന്നാല്‍ രണ്ടാം പകുതിയില്‍ ഒരു പെനാല്‍ടിയിലൂടെ മോസസ് നൈജീരിയയ്ക്ക് സമനില സമ്മാനിച്ചു. തുടര്‍ന്ന് കനത്ത ആക്രമണമാണ് അര്‍ജന്റീനയുടെ ഭാഗത്തുനിന്നുണ്ടായത്. ഇതിന്റെ ഫലമെന്നോണം 86-ാം മിനുട്ടില്‍ മാര്‍ക്കസ് റോഹോയുടെ ഗോള്‍ പിറന്നതോടെ ആരാധകര്‍ ആഘോഷം ആരംഭിച്ചു. മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എസ്‌ലന്റിനെ പരാജയപ്പെടുത്തിയതോടെ അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്ക്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top