Football

അര്‍ജന്റീനയുടെ ഭാവി ഇന്നറിയാം; ആകാംക്ഷയില്‍ ഫുട്‌ബോള്‍ ലോകം

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് ഇന്ന് നിര്‍ണായകം. നൈജീരിയയ്‌ക്കെതിരായ മത്സരത്തില്‍ വിജയിക്കുന്നതിനൊപ്പം ഐസ്‌ലാന്റ്- ക്രൊയേഷ്യ മത്സരത്തിന്റെ ഫലവും അര്‍ജന്റീനയുടെ പ്രീക്വാര്‍ച്ചര്‍ പ്രവേശനത്തില്‍ നിര്‍ണായമാകും.

അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ച്ചര്‍ ഉറപ്പിക്കണമെങ്കില്‍ ഐസ്‌ലാന്റ് ക്രൊയേഷ്യയെ പരാജയപ്പെടുത്തുകയും ഗോള്‍ശരാശരിയില്‍ ഐസ്‌ലാന്റിനെതിരെ അര്‍ജന്റീനയ്ക്ക് രണ്ട് ഗോളിന്റെ ലീഡ് നിലനിര്‍ത്തുകയും വേണം. രാത്രി 11.30നാണ് മത്സരം ആരംഭിക്കുക.

ഐസ്‌ലാന്റും ക്രൊയേഷ്യയും തമ്മിലുള്ള മത്സരവും രാത്രി 11.30ന് തന്നെ ആരംഭിക്കും. അതേസമയം വൈകീട്ട് 7.30ന് ആരംഭിക്കുന്ന മത്സരത്തില്‍ ഫ്രാന്‍സ് ഡെന്മാര്‍ക്കിനെയും ഓസ്‌ട്രേലിയ പെറുവിനെയും നേരിടും. ഫ്രാന്‍സ് ഒഴികെ മറ്റ് മൂന്ന് ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top