മോസ്കോ: റഷ്യന്‍ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിനായി പുതിയ പന്ത്. ‘ടെല്‍സ്റ്റാര്‍ മെച്ച്റ്റ’ എന്നു പേരിട്ടിരിക്കുന്ന പുതിയ പന്ത് ഫിഫ അവതരിപ്പിച്ചു. പ്രീക്വാര്‍ട്ടര്‍ മുതല്‍ ‘ടെല്‍സ്റ്റാര്‍ മെച്ച്റ്റ’യാണ് മത്സരങ്ങള്‍ക്കായി ഉപയോഗിക്കുക. പ്രമുഖ ബ്രാന്‍ഡായ അഡിഡാസ് ആണ് പന്ത് തയറാക്കിയത്.
വെള്ളയില്‍ ചുവപ്പ് നിറത്തിലുള്ള പന്തുകളാണ് പുതുതായി അവതരിപ്പിച്ച ‘ടെല്‍സ്റ്റാര്‍ മെച്ച്റ്റ’. ഗ്രൂപ്പ് ഘട്ടത്തില്‍ ‘ടെല്‍സ്റ്റാര്‍-18’ എന്ന പന്താണ് ഉപയോഗിച്ചിരുന്നത്. കറുപ്പും വെളുപ്പും നിറങ്ങള്‍ ചേര്‍ന്ന പന്തായിരുന്നു ടെല്‍സ്റ്റാര്‍-18.
ടൂര്‍ണമെന്റ് ആവേശം വര്‍ധിച്ചതോടെ പുതിയ പന്ത് പുറത്തിറക്കുകയായിരുന്നെന്ന് അഡിഡാസ് വിശദീകരിച്ചു. 1970 മുതല്‍ എല്ലാ ലോകകപ്പുകളിലും പന്ത് നിര്‍മിക്കാനുള്ള ചുമതല അഡിഡാസിനാണ്.