ആദ്യ ഇന്ത്യന്‍ സ്പേസ് ചിത്രം ‘ടിക് ടിക് ടിക്’ തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്നതിനു പിന്നാലെ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു. ബഹിരാകാശ വാഹനം നേരിടുന്ന അപകടമാണ് ട്രെയിലറില്‍. അത്യന്തം ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയിലറില്‍ ബഹിരാകാശ വാഹനം മറ്റേതോ ഗ്രഹത്തില്‍ പതിക്കുന്നതായും കാണാം. ഹോളിവുഡ് ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുളള സ്പേസ് അഡ്വഞ്ചര്‍ മനോഹരമായി തന്നെ ടിക്ടിക്ടിക്-ല്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ട്രെയിലറിലെ ചില ഭാഗങ്ങള്‍ യുക്തിരഹിതമാണെന്നും പറയുന്നവരുണ്ട്. ആയിരക്കണക്കിന് കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന സ്പേസ് ഷട്ടില്‍ ക്രാഷ്ലാന്‍ഡ് ചെയ്യുന്നത് വിഢിത്തമാണെന്നാണ് ചിലരുടെ പക്ഷം.
ആകാംക്ഷയുണര്‍ത്തും ടിക് ടിക് ടിക്; പുതിയ ട്രെയിലര്‍ കാണാം
By
June 26, 2018 5:24 pm