Football

ബെല്‍ജിയവും കടന്ന് പറക്കുമോ കാനറിപ്പക്ഷികള്‍..?

മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് ലോകമൊന്നടങ്കം ഉറ്റുനോക്കുന്നത്, തീര്‍ച്ചയായും ബെല്‍ജിയത്തിനെതിരായ ബ്രസീലിയന്‍ പോരാട്ടം തന്നെയാണ്. രാത്രി 11.30ന് നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ തുല്ല്യശക്തികളെയാണ് നേരിടാനൊരുങ്ങുന്നത്. ഒരു മത്സരത്തില്‍ പോലും പരാജയപ്പെടാതെയാണ് ബെല്‍ജിയം ക്വാര്‍ട്ടര്‍ കളിക്കാനെത്തുന്നത്. കസാന്‍ അരീനയിലാണ് ബ്രസീല്‍-ബെല്‍ജിയം പോരാട്ടം നടക്കുക.

ആദ്യമത്സരത്തില്‍ ഉറുഗ്വായ് ഫ്രാന്‍സിനെ നേരിടും. സൂപ്പര്‍ താരങ്ങളായ കവാനിയുടേയും സുവാരസിന്റെയും പരിക്ക് ഉറുഗ്വായ്ക്ക് തലവേദനയാകും. അതേസമയം കെട്ടുറപ്പുള്ള ടീമാണ് ഫ്രാന്‍സ്. വൈകീട്ട് 7.30ന് മോസ്‌കോയിലെ നിഷ്‌നി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top