റിതേഷ് ദേശ്മുഖ് സംവിധായകനാകുന്നു. ‘വേദ്’ എന്ന ചിത്രമാണ് റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്യുന്നത്. റിതേഷ് ദേശ്മുഖ് തന്നെയാണ് ചിത്രത്തില്‍ നായകനാകുന്നതും. മറാഠിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടതാണ് പുതിയ വാര്‍ത്ത.
റിതേഷ് ദേശ്മുഖിന്റെ ഭാര്യയും ഇന്ത്യൻ സിനിമയിലെ ഒട്ടേറെ ഹിറ്റുകളില്‍ കേന്ദ്ര കഥാപാത്രവുമായ ജനീലിയ ആണ് ‘വേദി’ലെ നായിക. ഒരു റൊമാന്റിക് കോമഡി ചിത്രമാണ്. ഭുഷൻകുമാര്‍ ജെയ്ൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചന്ദ്രൻ അറോറയാണ് ‘വേദ്’ എന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
ഡിസംബര്‍ 30ന് ചിത്രം റിലീസ് ചെയ്യുമന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനീലിയ ഡിക്രൂസയാണ് നിര്‍മാണം മുംബൈ ഫിലിം കമ്പനിയുടെ ബാനറിലാണ് നിര്‍മാണം. അജയ്- അതുല്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റിഷികേശ് തുരൈ, സന്തീപ പാട്ടില്‍ എന്നിവര്‍ക്കൊപ്പം റിതേഷ് ദേശ്മുഖും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ജിയ ശങ്കര്‍, അശോക് സറഫ്, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. എന്തായാലും റിതേഷ് ദേശ്മുഖിന്റെ ആദ്യ സംവിധാന സംരഭം എങ്ങനെയുണ്ട് എന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകര്‍.