Business

വിപണിയില്‍ മുരടിപ്പ് (26-06-2018)

മുംബൈ വിലസൂചിക 19.69 പോയിന്റ് നേരിയ വര്‍ദ്ധനവോടെ 35,490.04 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 6.70 പോയിന്റ് ഉയര്‍ന്ന് 10,769 ലാണ് ക്ലോസ് ചെയ്തത്.

സെന്‍സെക്‌സില്‍ നേട്ടമുണ്ടാക്കിയത് കോള്‍ ഇന്ത്യ, മാരുതി, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികളാണ്. ടാറ്റാ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ്, റിലയന്‍സ്, ടാറ്റാ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹീറോ മോട്ടോ കോര്‍പ് ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 0.51 മുതല്‍ 4.31 ശതമാനം വരെയായിരുന്നു നഷ്ടം.

വിപണിയില്‍ പതിവ് നേട്ടങ്ങളും കോട്ടങ്ങളുമൊന്നും ഇന്ന് ദൃശ്യമായില്ല. അമേരിക്കന്‍, യൂറോപ്പ് വിപണിയിലെ മാന്ദ്യം ഇന്ത്യന്‍ വിപണിയേയും സ്വാധീനിച്ചു. ഏറ്റവും ശ്രദ്ധേയമായ പതനം ടാറ്റാ മോട്ടേഴ്‌സിനായിരുന്നു. ഫെബ്രുവരി 2016ന് ശേഷം ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് കണ്ടത്. ഏകദേശം 4 ശതമാനം വില തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ടാറ്റയുടെ സബ്‌സിഡിയറി കമ്പനിയായ ജഗ്വാര്‍, ലാന്‍ഡ് റോവര്‍ കമ്പനികള്‍ ട്രംപ് ഏര്‍പ്പെടുത്തിയ അധിക ഇറക്കുമതി ചുങ്കത്തെ തുടര്‍ന്ന് പ്രതിസന്ധിയിലാവുമെന്ന് നിക്ഷേപകര്‍ ആശങ്കപ്പെടുന്നതിനാലാണ് ഓഹരി വിലയിടിഞ്ഞത്. തിങ്കളാഴ്ച്ച പോര്‍ട്ട് ഫോളിയോ ഇന്‍വെസ്‌റ്റേഴ്‌സ് 198.68 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. വിപണിയില്‍ എന്ത് ചെയ്യണമെന്നറിയാത്ത അനിശ്ചിതത്വത്തിലാണ് നിക്ഷേപകര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top