Breaking News

ഉത്തര കൊറിയക്കു മുമ്പാകെ ആണവ നിരായുധീകരണത്തിന് സമയപരിധി നിശ്ചയിക്കുമെന്ന് അമേരിക്ക

ഉത്തര കൊറിയക്കു മുമ്പാകെ ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് അമേരിക്ക ഉടന്‍ സമയപരിധി നിശ്ചയിക്കും. യുഎസ്. പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ 12നു സിംഗപ്പൂരില്‍ നടന്ന കിം ട്രംപ് സമാധാന ഉച്ചകോടിയില്‍ ഉത്തര കൊറിയയുടെ ആണവ നിരായുധീകരണത്തിനും യുഎസ് ദക്ഷിണ കൊറിയ സംയുക്ത സൈനിക പരിശീലനം നിര്‍ത്തിവയ്ക്കാനും ധാരണയായിരുന്നു.

എന്നാല്‍ ഉത്തരകൊറിയ ആണവ നിരായുധീകരണം നടപ്പാക്കാത്ത സാഹചര്യത്തില്‍ രാജ്യസുരക്ഷക്കും സാമ്പത്തികരംഗത്തിനും ഭീഷണിയാണെന്നും അതുകൊണ്ട് ഒരു വര്‍ഷത്തേക്ക് കൂടി ഉപരോധം തുടരണമെന്നും ട്രംപിന്റെ ഓഫീസ് അറിയിക്കുകയായിരുന്നു.അതിനു പിന്നാലെയാണ് സമയ പരിതി നിശ്ചയിക്കുമെന്നുള്ള വാര്‍ത്ത അമേരിക്കന്‍ ഭരണകൂടം പുറത്തു വിട്ടിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top