പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ദാസ്യപ്പണിക്ക് മുഖ്യമന്ത്രിയുടെ അന്ത്യശാസനം. വിവാദങ്ങള്‍ സര്‍ക്കാറിനെ മോശമായി ബാധിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമവാര്‍ത്തകളെ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. എസ്പി റാങ്ക് മുതലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ അന്ത്യശാസനം.
പോലീസുകാരെയും ക്യാംപ് ഫോളോവേര്സിനേയും ഒപ്പം നിര്‍ത്തണം. ഉയര്‍ന്ന ജനാധിപത്യമുള്ള കേരളത്തില്‍ പോലീസുകാരും അതുപോലെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.