Kerala

സീറോ മലബാര്‍ സഭാ ഭൂമിയിടപാട്; പ്രശ്ന പരിഹാരത്തിന് വിശ്വാസികള്‍ സഹകരിക്കണമെന്ന് പുതിയ അഡ്മിനിസ്ട്രേറ്റര്‍

അങ്കമാലി: സീറോ മലബാര്‍ സഭാ ഭൂമിയിടപാട് സംബന്ധിച്ച പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്. പ്രശ്ന പരിഹാരത്തിന് വിശ്വാസികള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് പുതിയ സര്‍ക്കുലര്‍ ഇറക്കി. സര്‍ക്കുലര്‍ നാളെ പള്ളികളില്‍ വായിക്കും. അനാവശ്യ ചര്‍ച്ച വേണ്ടെന്നും മാര്‍ ജേക്കബ് മനത്തോടത്ത് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

ഭരണച്ചുമതല തനിക്കെങ്കിലും മെത്രാപ്പോലീത്ത മാര്‍ ആലഞ്ചേരിയാണെന്നും അദ്ദേഹം പറഞ്ഞു. കുര്‍ബാനയിലും പ്രാര്‍ഥനകളിലും അദ്ദേഹത്തെ അനുസ്മരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top