Football

കോസ്റ്റാറിക്കയ്‌ക്കെതിരെ ചിറകടിച്ചുയര്‍ന്ന് കാനറിപ്പക്ഷികള്‍

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: രണ്ടാം മത്സരത്തില്‍ കോസ്റ്റാറിക്കയെ 2-0ന് കീഴടക്കി കാനറികള്‍. ഗോള്‍രഹിതമായ 90 മിനുട്ടിനും ശേഷം ഇഞ്ചുറി ടൈമിലാണ് ബ്രസീല്‍ ഗോള്‍ നേടിയത്. ഫിലിപ്പെ കുടിഞ്ഞോയും നെയ്മറുമാണ് ഗോള്‍ നേടിയത്. ഇതോടെ ഗ്രൂപ്പ് ഇയില്‍ നാല് പോയിന്റോടെ ബ്രസീല് ഒന്നാം സ്ഥാനത്തെത്തി.

ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. മത്സരം ബ്രസീലും കോസ്റ്റാറിക്കന്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസും തമ്മിലായിരുന്നു എന്നു പറയുന്നതാവും ഉചിതം. ബ്രസീലിന്റെ ഗോളെന്നുറച്ച പല ഷോട്ടുകളും കോസ്റ്റാറിക്കന്‍ നവാസിന്റെ ചോരാത്ത കൈകളില്‍ അവസാനിക്കുകയായിരുന്നു.

എന്നാല്‍ 26-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് ബ്രസീലിനെ മുന്നിലെത്തിച്ചെന്നു തോന്നി. പക്ഷേ ഓഫ് സൈഡ് വിളിയില്‍ ആ പ്രതീക്ഷയും തകര്‍ന്നു. രണ്ടാം പകുതിയില്‍ വില്യനു പകരം ഡഗ്ലസ് കോസ്റ്റ എത്തി. ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബ്രസീല്‍ ഗോള്‍മുഖത്ത് കാര്യമായ ഭീഷണി ഉയര്‍ത്താന്‍ കോസ്റ്റാറിക്കയ്ക്ക് കഴിഞ്ഞില്ല. നിലവില്‍ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട കോസ്റ്റാറിക്ക ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top