Football

ആദ്യജയം തേടി ബ്രസീല്‍ ഇന്നിറങ്ങും; ടീമില്‍ നെയ്മറും

മോസ്‌കോ: ലോകകപ്പിലെ ആദ്യജയം തേടി ബ്രസീല്‍ ഇന്നിറങ്ങും. വൈകീട്ട് 5.30ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളികള്‍. ആദ്യമത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്റിനോട് സമനില വഴങ്ങിയ ബ്രസീലിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. വിജയത്തില്‍ കുറഞ്ഞതൊന്നും ടീം പ്രതീക്ഷിക്കുന്നില്ല.

അതേസമയം പരിക്കിന്റെ പിടിയിലായ നെയ്മര്‍ ഇന്ന് കളത്തിലിറങ്ങും. വലതുകാലിന്റെ ആംഗിളിനേറ്റ പരിക്ക് ഭേദമായതായി മാനേജ്‌മെന്റ് അറിയിച്ചു. പ്രതിരോധതാരം തിയാഗോ സില്‍വയുടെ നേതൃത്വത്തിലാണ് ടീം ഇന്നിറങ്ങുക. കോസ്റ്റാറിക്കയും ബ്രസീലും തമ്മില്‍ ഇതുവരെ നടന്ന പത്ത് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് കോസ്റ്റാറിക്കയ്ക്ക് വിജയിക്കാനായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top