Football

അര്‍ജന്റീനയുടെ നോക്കൗട്ട് സാധ്യതകള്‍ ഇനി ഇങ്ങനെ

മോസ്‌കോ: ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയതോടെ അര്‍ജന്റീനയുടെ നോക്കൗട്ട് സാധ്യതകള്‍ക്ക് മുന്നില്‍ കരനിഴല്‍ വീണിരിക്കുകയാണ്. ആദ്യമത്സരത്തില്‍ ഐസ്‌ലാന്റുമായി സമനില വഴങ്ങുകയും രണ്ടാം മത്സരത്തില്‍ വലിയ മാര്‍ജിനില്‍ പരാജയപ്പെടുകയും ചെയ്തതോടെ ഗ്രൂപ്പ് ഡിയില്‍ ഒരു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അര്‍ജന്റീന.

അര്‍ജന്റീന പോലൊരു മുന്‍നിര ടീമിന്റെ നോക്കൗട്ട് സാധ്യത ഇനി ഗ്രൂപ്പിലെ മറ്റ് കുഞ്ഞന്‍ ടീമുകളുടെ ജയപരാജയങ്ങളെ കൂടി ആശ്രയിച്ചിരിക്കും എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. അര്‍ജന്റീനയുടെ നോക്കൗട്ട് സാധ്യതകളും കണക്കിലെ കളികളും ഇങ്ങനെയാണ്.

സാധ്യത 1.

ഐസ്ലന്‍ഡിനെതിരായ ഇന്നത്തെ മത്സരത്തില്‍ നൈജീരിയ ജയിക്കണം. അങ്ങനെയെങ്കില്‍ ഐസ്ലന്‍ഡിന് മൂന്ന് പോയിന്റ് നഷ്ടമാവും. അര്‍ജന്റീന തങ്ങളുടെ മൂന്നാം മത്സരത്തില്‍ നൈജീരിയയെ പരാജയപ്പെടുത്തണം. ഐസ്ലന്‍ഡുമായുള്ള മത്സരത്തില്‍ ക്രൊയേഷ്യ ജയിക്കുകയും വേണം.

അങ്ങനെയെങ്കില്‍ പോയിന്റ് നില-
ക്രൊയേഷ്യ -9
അര്‍ജന്റീന -4
നൈജീരിയ -3
ഐസ്ലന്‍ഡ് -1

സാധ്യത 2.

ഐസ്ലന്‍ഡും നൈജീരിയയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിയണം. ക്രൊയേഷ്യ ഐസ്ലന്‍ഡിനെ തോല്‍പ്പിക്കണം. ഇതോടൊപ്പം അര്‍ജന്റീന നൈജീരിയയെ പരാജയപ്പെടുത്തുകയും വേണം.

അപ്പോള്‍ പോയിന്റ് നില-
ക്രൊയേഷ്യ -9
അര്‍ജന്റീന -4
ഐസ് ലാണ്ട് -2
നൈജീരിയ -1

ഈ രീതിയിലാണ് മത്സരഫലങ്ങളും കണക്കുകളുമെങ്കില്‍ അര്‍ന്റീനയുടെ പ്രീ ക്വാര്‍ട്ടര്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാവും. അല്ലാത്ത പക്ഷം ടീമിന് അധികം വൈകാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top